Breaking News

ബംഗളുരുവില്‍ അഞ്ചു ദിവസത്തിനിടെ 242 കുട്ടികളില്‍ കൊവിഡ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

 


ബംഗളുരു: ബംഗളുരുവില്‍ അഞ്ചു ദിവസത്തിനിടെ 242 കുട്ടികളില്‍ കൊവിഡ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 9 വയസ്സില്‍ താഴെയുള്ള 106 കുട്ടികളിലും 9 വയസിനും 19 വയസിനും മദ്ധ്യേ പ്രായമുള്ള 136 കുട്ടികളിലുമാണ് കൊവിഡ് രോഗം കണ്ടെത്തിയത്. മൂന്നാം തരംഗത്തില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുക കുട്ടികളിലായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികളില്‍ കൊവിഡ് ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്ബോള്‍ കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി കുറവാണെന്നും അവര്‍ക്ക് രോഗം വരാതിരിക്കാനുള്ള ഏക മാര്‍ഗം അവരെ വീടുകള്‍ക്കുള്ളില്‍ തന്നെ നിര്‍ത്തുകയെന്നതാണെന്നും കര്‍ണാടക ആരോഗ്യവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

No comments