Breaking News

പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍.

 


കൊല്ലം : ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. കൊല്ലം രാമന്‍ കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചു (28) ആണ് അറസ്റ്റിലായത്.

'പൊളി സാനം' എന്ന അപരനാമത്തില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നയാളാണ് റിച്ചാര്‍ഡ് റിച്ചു. രൂക്ഷമായ അസഭ്യങ്ങള്‍ നിറഞ്ഞ പ്രയോഗങ്ങളാണ് ഇയാള്‍ പൊലീസിന് നേരെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നേരെയും ഇയാള്‍ നടത്തിയത്.

ഇ ബുള്‍ ജെറ്റുകാരെ പിന്തുണച്ച്‌ കൊണ്ടായിരുന്നു തെറിവിളികള്‍. പൊലീസിന് നേരെ അക്രമണം നടത്താനും ഇയാള്‍ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്

No comments