മോദിയെ നേരിടാന്‍ കോണ്‍ഗ്രസിലെ നെഹ്റു പാരമ്പര്യത്തെ തള്ളി വന്‍നിര..!! കപില്‍ സിബലിന്റെ വസതിയില്‍ അത്താഴ വിരുന്ന്..
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണത്തിനെതിരായ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും കോണ്‍ഗ്രസിെന്റ പുനരുജ്ജീവനവും ചര്‍ച്ചയാക്കിയും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിെന്റ വസതിയില്‍ അത്താഴവിരുന്നത്.
ഡല്‍ഹിയില്‍ തിങ്കളാഴ്ച രാത്രി നടന്ന ചടങ്ങില്‍ പ്രതിപക്ഷത്തെ നിരവധി നേതാക്കള്‍ പങ്കെടുത്തു. കപില്‍ സിബലിെന്റ ജന്മദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു അത്താഴവിരുന്ന്. എന്നാല്‍ മോദി സര്‍ക്കാറിനെതിരായ പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കുന്നതിനൊപ്പം കോണ്‍ഗ്രസിെന്റ നെഹ്റു കുടുംബ വാഴ്ചയെക്കുറിച്ചും ചര്‍ച്ചയായാതായാണ് വിവരം.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. നെഹ്റു കുടുംബത്തില്‍നിന്ന് കോണ്‍ഗ്രസിനെ മോചിപ്പിച്ചാല്‍ മാത്രമേ പുനരുജ്ജീവനം സാധ്യമാകൂവെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസില്‍ സമ്ബൂര്‍ണ മാറ്റം ആവശ്യപ്പെട്ട് കപില്‍ സിബല്‍ ഉള്‍പ്പെടെ മുന്‍ കേന്ദ്രമന്ത്രിമാരും അഞ്ചു മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ 23 പേര്‍ കത്തില്‍ ഒപ്പിട്ടിരുന്നു. കോണ്‍ഗ്രസിെന്റ മുകള്‍ തട്ടുമുതല്‍ താഴെ തട്ടുവരെ സമ്ബൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്നായിരുന്നു ആവശ്യം. കൂടാതെ പൂര്‍ണ സമയ സജീവ നേതൃത്വം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഗുലാം നബി ആസാദ്, മനീഷ് തിവാരി, പി.ജെ. കുര്യന്‍, ശശി തരൂര്‍ തുടങ്ങിയവരായിരുന്നു കത്തില്‍ ഒപ്പിട്ടവരില്‍ പ്രമുഖര്‍.
മുന്‍ കേന്ദ്രമന്ത്രിയായ പി. ചിദംബരം, ശശി തരൂര്‍, ആനന്ദ് ശര്‍മ തുടങ്ങിയവരാണ് കോണ്‍ഗ്രസില്‍നിന്ന് അത്താഴവിരുന്നില്‍ പങ്കെടുത്തവര്‍. കൂടാതെ രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേനയുടെ സഞ്ജയ് റാവത്ത്, എന്‍.സി.പിയുടെ ശരദ് പവാര്‍, തൃണമൂലിെന്റ ഡെറിക് ഒബ്രിയാന്‍, നാഷനല്‍ കോണ്ഫറന്സിെന്റ ഒമര്‍ അബ്ദുല്ല തുടങ്ങിയവരും പങ്കെടുത്തു. ആദ്യമായി അകാലിദളിനെയും കൂടിക്കാഴ്ചയില്‍ ക്ഷണിച്ചിരുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാവായ നരേഷ് ഗുജ്റാള്‍ ഇതില്‍ പങ്കെടുത്തു.
കേന്ദ്രസര്‍ക്കാറിനെതിരായ ആക്രമണം സിബല്‍ തുടങ്ങിവെച്ചായിരുന്നു യോഗത്തിെന്റ തുടക്കം. എല്ലാ ഭരണകൂട സ്ഥാപനങ്ങളും ബി.െജ.പി ഭരണകാലത്ത് നശിപ്പിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കൂടാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിെന്റ ആവശ്യകതയും അേദ്ദഹം പങ്കുവെച്ചു.
കോണ്‍ഗ്രസ് ശക്തമായി നിലകൊണ്ടാല്‍ ഒപ്പം പ്രതിപക്ഷവും ശക്തമാകുമെന്നായിരുന്നു ഒമര്‍ അബ്ദുല്ലയുടെ അഭിപ്രായം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ എന്തുചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം ആരാഞ്ഞു.
എന്നാല്‍, നെഹ്റു കുടുംബത്തെ പ്രത്യക്ഷമായി ആക്രമിച്ചായിരുന്നു നരേഷ് ഗുജ്റാളിെന്റ തുടക്കം. നെഹ്റു കുടുംബത്തില്‍നിന്ന് കോണ്‍ഗ്രസ് പുറത്തുവന്നില്ലെങ്കില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക പ്രയാസമായിരിക്കുമെന്നായിരുന്നു ഗുജ്റാളിെന്റ പ്രതികരണം. കോണ്‍ഗ്രസിനുള്ളില്‍നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും ഇത്തരമൊരു ആവശ്യം ശക്തമായി ഉയരുന്നത് സോണിയ ഗാന്ധി നേതൃത്വത്തിന് പുതിയ തലവേദനയാകും. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവരും കുറവല്ല.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് ബി.ജെ.പിയെ നേരിടണമെന്നായിരുന്നു ലാലുവിെന്റ അഭിപ്രായം. ബി.ജെ.പിക്കെതിരെ ഐക്യമുന്നണി രൂപവത്കരിക്കാന്‍ പ്രാദേശിക പാര്‍ട്ടികളുമായി ധാരണയിലെത്തണമെന്ന് പി. ചിദംബരം നിര്‍ദേശിച്ചു. അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന് വിജയം ആശംസിക്കാനും നേതാക്കള്‍ സമയം കണ്ടെത്തി.

No comments