Breaking News

ഖേല്‍രത്‌ന പുരസ്‌കാരത്തില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാരിന് മറുപടി..!! മുന്‍ പ്രധാനമന്ത്രിയുടെ പേരില്‍ പുതിയ പുരസ്കാരം ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാർ..

 


മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ പുതിയ പുരസ്കാരം ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്ത് ഐടി മേഖലയില്‍ മികവു പുലര്‍ത്തുന്ന സ്ഥാപനത്തിനാണു പുരസ്കാരം നല്‍കുക. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റിന് 20ന് അവാര്‍ഡ് പ്രഖ്യാപിക്കുമെന്ന് ഐടി മന്ത്രി സതേജ് പട്ടേല്‍ അറിയിച്ചു.


കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരത്തില്‍നിന്ന് രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വിവാദമായതിനു പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കം.


ഇന്ത്യയുടെ ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ശ്രദ്ധാഞ്ജലി എന്ന നിലയില്‍ രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നതെന്ന് സതേജ് പട്ടേല്‍ വ്യക്തമാക്കി.


മഹാരാഷ്ട്ര ഐടി കോര്‍പറേഷനാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.

No comments