പൗരത്വ പ്രതിഷേധം: പൊതുമുതല്‍ നശിപ്പിച്ചവര്‍ 14 ലക്ഷം നല്‍കണം യു.പി സര്‍ക്കാര്‍
പൗരത്വ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് 28 പേര്‍ക്ക് യു.പി സര്‍ക്കാറിെന്റ നോട്ടീസ്. രാംപൂര്‍ ജില്ലയിലാണ് ആദ്യമായി യു.പി സര്‍ക്കാര്‍ നോട്ടീസയച്ചിരിക്കുന്നത്. പൊലീസ് മോട്ടോര്‍സൈക്കിളുകള്‍, ബാരിയര്‍, ലാത്തി എന്നിവ തകര്‍ത്തുവെന്ന് ആരോപിച്ചാണ് നോട്ടീസ്.
28 പേരും ചേര്‍ന്ന് 14.86 ലക്ഷം രൂപ പൊതുമുതല്‍ നശിപ്പിച്ച ഇനത്തില്‍ സര്‍ക്കാറിന് നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും വന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ ശേഷിയില്ലെന്നാണ് റിപ്പോര്‍ട്ട്.
യു.പിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

No comments