Breaking News

പൗരത്വ നിയമത്തിനെതിരായി കേരളത്തില്‍ സംയുക്ത സമരമാണ് വേണ്ടതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു


പൗരത്വ നിയമത്തിനെതിരായി കേരളത്തില്‍ സംയുക്ത സമരമാണ് വേണ്ടതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫും എല്‍.ഡി.എഫും ചേര്‍ന്ന് നടത്തിയ സമരം ദേശീയ ശ്രദ്ധ പിടിച്ചുപറ്രി. കൂടുതല്‍ സമരപരിപാടികള്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനിക്കും.
കേരളത്തില്‍ യു.ഡി.എഫ് പൗരത്വ ഭേദഗതി ബില്ലിനെതിരായി നടത്തിയ സമരക്കാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചു കേസെടുത്തത് നിര്‍ഭാഗ്യകരമാണ്. പല സമരപരിപാടികള്‍ക്കും അനുവാദമില്ലെന്ന് പറഞ്ഞ് നോട്ടീസ് നല്‍കുന്ന സമീപനമാണ് പൊലീസ് കൈക്കൊള്ളുന്നത് .

No comments