Breaking News

മഹാരാഷ്ട്രയില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കില്ല; ഉദ്ധവ് താക്കറെ

അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ മഹാരാഷ്ട്രയില്‍ നിര്‍മ്മിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനായി ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച നടപടികള്‍ റദ്ദാക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് താക്കറെ ഇത്തരം നിലപാടെടുത്തിരിക്കുന്നത്. ഒരിക്കലും സംസ്ഥാനത്ത് തടവറകള്‍ സമ്മതിക്കില്ലെന്നും താക്കറെ പറഞ്ഞു.അതേസമയം അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ കര്‍ണാടകയിലും അസമിലും നിര്‍മ്മാണം പുരോഗമിക്കുകയാണ്.

No comments