ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ കണ്ണൂരില്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധം
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം. എസ്‌എഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചാണ് പ്രതിഷേധിച്ചത്. കാറില്‍ യദ്യൂരപ്പയുടെ സീറ്റിന് തൊട്ടടുത്തെത്തിയാണ് കരിങ്കൊടി വീശിയത്.
ഇന്ന് ഉച്ചയോടെ കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം. യദ്യൂരപ്പയുടെ വരവറിഞ്ഞ എസ്‌എഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ തമ്ബടിച്ചിരുന്നു. തുടര്‍ന്ന് യദ്യൂരപ്പയുടെ വാഹനം ടൗണില്‍ എത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടി റോഡിലിറങ്ങി കരങ്കൊടി കാണിച്ചു. പിന്നാലെ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചു.
മുപ്പതോളം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ഓടികൂടിയതോടെ പ്രതിഷേധം കനത്തു.

No comments