Breaking News

പൗരത്വ നിയമ ഭേദഗതി: എം.കെ സ്റ്റാലിനടക്കം 8000 പേര്‍ക്കെതിരെ കേസെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനടക്കം 8000 പേര്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ചയാണ് ചെന്നൈയില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ കൂറ്റന്‍ പ്രതിഷേധ റാലി നടന്നത്. സി.പി.എമ്മും കോണ്‍ഗ്രസും അടക്കം പ്രതിപക്ഷ നിരയിലെ പാര്‍ട്ടികളെല്ലാം ഡി.എം.കെ റാലിയില്‍ അണിനിരന്നു.
ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുമ്ബോള്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ പ്രതിരോധത്തിലായിരിക്കുകയാണ്. ഇതോടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിലും ഭിന്നതകള്‍ തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാരിന് തലവേദന ആയിരിക്കുകയാണ്.

No comments