യോഗിയെ തടഞ്ഞാല്‍ ശിക്ഷ കിട്ടും; മുന്നറിയിപ്പുമായി യുപി മുഖ്യന്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച പ്രിയങ്ക ഗാന്ധി യ്ക്ക് മറുപടിയുമായി യോഗി ആദിത്യനാഥ് രംഗത്ത്.
പൊതുജനക്ഷേമത്തിന് വേണ്ടിയുള്ള ഒരുസന്യാസിയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നവരെ ശിക്ഷിക്കുമെന്ന് പറഞ്ഞാണ് യുപി മുഖ്യന്‍ രംഗത്തെത്തിയത്. തന്‍റെ ട്വിറ്ററിലൂടെയായിരുന്നു അദേഹത്തിന്‍റെ മുന്നറിയിപ്പ്.
പാരമ്ബര്യമായി രാഷ്ട്രീയം ലഭിച്ചവര്‍ക്കും പ്രീണന രാഷ്ട്രീയം പിന്തുടരുന്നവര്‍ക്കും സേവനം എന്ന ആശയം മനസ്സിലാകില്ലെന്നും ആദിത്യനാഥ് പറഞ്ഞു.

No comments