Breaking News

മോദി അറിയുന്ന തരത്തില്‍ സമരം ചെയ്യണം -പി.സി ജോര്‍ജ്

പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്ന തരത്തില്‍ ഒരു സമരം ചെയ്യാന്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് സാധിച്ചിട്ടുണ്ടോ എന്നതില്‍ സംശയമുണ്ടെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ഒറ്റക്കെട്ടായാണ് സമരം നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ജനങ്ങളിലുള്ളത്. കേന്ദ്ര സര്‍ക്കാറിന് മനസിലാക്കുന്ന തരത്തിലുള്ള സമരത്തിന് സംസ്ഥാനം തയാറാകണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.
രാജ്യത്തെ മുസ് ലിം സമൂഹത്തെ ഒഴിവാക്കപ്പെടേണ്ടതാണോ എന്ന് പി.സി. ജോര്‍ജ് ചോദിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വലിയ സംഭാവന നല്‍കിയ വിഭാഗമാണിത്. സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പേരുകള്‍ ഇന്ത്യാ ഗേറ്റില്‍ കൊത്തി വെച്ചിട്ടുണ്ട്.

No comments