സാമ്ബത്തിക വളര്‍ച്ചയില്‍ കുതിച്ചുയരുന്ന നഗരങ്ങളില്‍ കണ്ണൂരും
രാജ്യത്തെ സാമ്ബത്തിക വളര്‍ച്ചയില്‍ കുതിച്ചുയരുന്ന നഗരങ്ങളുടെ പട്ടികയില്‍ കണ്ണൂരും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓക്‌സ് ഫോര്‍ഡ് ഇക്കണോമിക്‌സ് നടത്തിയ സര്‍വേയിലാണ് വെളിപ്പെടുത്തല്‍. നിലവില്‍ ഇന്ത്യയില്‍ 10 നഗരങ്ങളാണ് ജി ഡി പി പ്രകാരം സാമ്ബത്തിക മുന്നേറ്റം നടത്തുന്നത്. ഇതിന് പുറമെ രാജ്യത്ത് എട്ട് നഗരങ്ങളും അതിവേഗതയില്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് സര്‍വേയില്‍ പറയുന്നു. കണ്ണൂരിന് പുറമെ മുറാദാബാദ്, ആഗ്ര, ചെന്നൈ, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നി നഗരങ്ങളാണ് സാമ്ബത്തികമായി മുന്നേറ്റം നടത്തുന്നവ.
കണ്ണൂരില്‍ ജി ഡി പി നിരക്ക് നിലവില്‍ 5.8ആണ്, 2035ല്‍ ഇത് 21.1 ആയി ഉയരും. 8.4 ശതമാനം വര്‍ധനയാണ് ഈ കാലയളവിലുണ്ടാകുകയെന്ന് സര്‍വേ ചുണ്ടിക്കാട്ടുന്നു. നിലവില്‍ സുറത്ത്, ബെംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, തിരുപ്പൂര്‍ എന്നി നാല് നഗരങ്ങളാണ് ജി ഡി പി നിരക്കില്‍ മുന്നോട്ട് നില്‍ക്കുന്നത്.

No comments