സഞ്ജു നടത്തിയത് പിഴവില്ലാത്ത കീപ്പിംഗ്, തകര്‍പ്പന്‍ സ്റ്റംമ്ബിംഗ്
ശ്രീലങ്കയ്‌ക്കെതിരെ ബാറ്റിംഗില്‍ തിളങ്ങാനായില്ലെങ്കിലും കീപ്പിംഗില്‍ കൈയ്യടി നേടി മലയാളി താരം സഞ്ജു സാംസണ്‍. മത്സരത്തിലുടനീളം പിഴവില്ലാത്ത കീപ്പിംഗ് പ്രകടനം കാഴ്ച്ചവെച്ച സഞ്ജു ഒരു മികച്ച സ്റ്റംമ്ബിംഗും നടത്തി. ലങ്കന്‍ താരം ലക്ഷന്‍ സന്ദഗണിനെയാണ് വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ സഞ്ജു സറ്റംമ്ബ് ചെയ്ത് പുറത്താക്കിയത്.
ഇതോടെ കീപ്പിംഗില്‍ സഞ്ജുവിന്റെ പ്രകടനം ടീമില്‍ എതിരാളിയായ റിഷഭ് പന്തിമായി താരതമ്യം ചെയ്യുകയാണ് ക്രിക്കറ്റ് ലോകം. നേരത്തെ ഇന്ത്യയ്ക്കായി കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞപ്പോള്‍ റിഷഭ് പന്ത് നിരവധി പിഴവുകള്‍ വരുത്തി ഏറെ വിമര്‍ശനത്തിന് ഇരയായിരുന്നു.
അതെസമയം ബാറ്റിംഗില്‍ സുവര്‍ണാവസരം മുതലെടുക്കാന്‍ സഞ്ജുവിനായില്ല.

No comments