Breaking News

വീഡിയോ കോള്‍ ചെയ്തുകൊണ്ടിരിക്കെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ആണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി പീരുമേട് പള്ളിക്കുന്ന് സ്വദേശിനി സൗമ്യ (21)യാണ്മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
സുഹൃത്തുമായിവീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ പെണ്‍കുട്ടി ആത്മഹത്യ ഭീഷണി മുഴക്കി തൂങ്ങി മരിക്കുകയായിരുന്നു. സൗമ്യയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പ്രണയ നൈരാശ്യമാണ് കാരണമെന്ന് പീരുമേട് പോലീസ് അറിയിച്ചു.
ഏലപ്പാറയിലെ ഓട്ടോ ഡ്രൈവറാണ് പെണ്‍കുട്ടിയുടെ സുഹൃത്ത്. ഇയാളുമായി ഉണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു.
മൃതദേഹ പരിശോധനയ്ക്കായി പെണ്‍കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്.

No comments