'തെറ്റുപറ്റിപ്പോയി, പൊറുക്കണം, ഇനിമേലില്‍ ആവര്‍ത്തിക്കില്ല'; ജയരാജനോട് മാപ്പപേക്ഷിച്ച് വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകന്‍
സാമൂഹ്യമാധ്യമത്തിലൂടെ വധഭീഷണി മുഴക്കി എന്നായിരുന്നു കേസ്. വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി നടപടി ആരംഭിച്ചയുടനെ അപ്പു നിരുപാധികം മാപ്പു പറയുമെന്ന് അറിയിച്ചു.
തെറ്റുപറ്റിപ്പോയതാണ്, പൊറുക്കണം, ഇനിമേലില്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതി മാപ്പ് പറഞ്ഞു. തെറ്റ് മനസ്സിലാക്കി ആത്മാര്‍ത്ഥമായി മാപ്പ് ചോദിച്ച സാഹചര്യത്തില്‍ കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് ജയരാജന്‍ കോടതിയെ അറിയിച്ചു.

No comments