കേന്ദ്രം സുരക്ഷ പിന്‍വലിച്ചു:സ്റ്റാലിനും പനീര്‍ പനീര്‍സെല്‍വത്തിനും ഇനി പൊലിസ് സുരക്ഷ
ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്റെയും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ പനീര്‍സെല്‍വത്തിന്റെയും സുരക്ഷാ ചുമതല തമിഴ്‌നാട് പൊലിസിന്. സ്റ്റാലിന് ഏര്‍പ്പെടുത്തിയിരുന്ന, സി.ആര്‍.പി.എഫിന്റെ ഇസഡ് പ്ലസ് സുരക്ഷയും, പനീര്‍സെല്‍വത്തിന്റെ വൈ പ്ലസ് സുരക്ഷയുമാണ് കേന്ദ്രം പിന്‍വലിച്ചത്.
ഇവര്‍ക്ക് നിലവില്‍ സുരക്ഷാ ഭീഷണിയില്ലെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. സുരക്ഷപിന്‍വലിക്കാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര ആദ്യന്തരമന്ത്രാലയം അനുമതി നല്‍കി. ഐ.ബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2017ലാണ് പനീര്‍സെല്‍വത്തിന് വൈ പ്ലസ് സുരക്ഷ നല്‍കിയിരുന്നത്.

No comments