Breaking News

പൗരത്വ ഭേദഗതി ; ബിജെപി കളിക്കുന്നത് വൃത്തികെട്ട രാഷ്​ട്രീയം : ആദിത്യ താക്കറെ

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സ്​കൂളുകളില്‍ പ്രചാരണം നടത്താനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ മഹാരാഷ്​ട്ര മന്ത്രി ആദിത്യ താക്കറെ രംഗത്ത് . ബി.ജെ.പി കളിക്കുന്നത് വൃത്തികെട്ട രാഷ്​ട്രീയമാണെന്ന് ​ അദ്ദേഹം പറഞ്ഞു. മുംബൈയിലെ മാതുങ്കയിലെ സ്​കൂളിലെത്തി ബി.ജെ.പി നേതാക്കള്‍ പൗരത്വ നിയമ ഭേദഗതിയെ കുറിച്ച്‌​ ക്ലാസെടുത്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ്​ താക്കറെയുടെ പരാമര്‍ശം.
'സ്​കൂളുകളില്‍ ഇത്തരം പ്രചാരണം നടത്തുന്നത്​ പരിഹാസ്യമാണ്​. സ്​കൂളുകളിലെ രാഷ്​ട്രീയവല്‍ക്കരണം അംഗീകരിക്കാന്‍ കഴിയില്ല . സ്​ത്രീസമത്വം, ഹെല്‍മറ്റ്​, പരിസര ശുചിത്വം എന്നീ വിഷയങ്ങളിലാണ്​ രാഷ്​ട്രീയനേതാക്കള്‍ ക്ലാസെടുക്കേണ്ടത് '- ​ അദ്ദേഹം വ്യക്തമാക്കി .

No comments