ഐഷി ഘോഷിന്റെ ആ ഫോട്ടോ വ്യാജമായി നിര്‍മ്മിച്ചതെന്ന് ദേശീയ മാധ്യമത്തിന്റെ കണ്ടെത്തല്‍
ഐഷി ഘോഷിന് പരിക്കേറ്റിട്ടില്ലെന്ന് പ്രചരിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രങ്ങള്‍ വ്യാജമായി നിര്‍മ്മിച്ചതെന്ന് കണ്ടെത്തല്‍. ദേശീയ മാധ്യമമായ ബൂംലൈവ് നടത്തിയ അന്വേഷണത്തിലാണ് ഈ ചിത്രങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ സാധിച്ചത്. ഇടത് കയ്യിലെ പരിക്ക് വലതുകയ്യിലേക്ക് മാറ്റിയാണ് വ്യാജ ഫോട്ടോ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഇടങ്ങളില്‍ ഐഷി പ്രസംഗിക്കുന്ന ഫോട്ടോകളില്‍ ഒരെണ്ണത്തില്‍ ഇടതുകയ്യിലും മറ്റൊരെണ്ണത്തില്‍ വലതുകയ്യിലുമാണ് ബാന്‍ഡേജിട്ടിരിക്കുന്നത്. ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചാണ് ഐഷിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്.
രണ്ട് ചിത്രങ്ങളിലൊന്ന് 180 ഡിഗ്രി ആംഗിളില്‍ എടുത്തിരിക്കുന്ന, അതേ ചിത്രത്തിന്റെ മിറര്‍ ഇമേജാണെന്നും കണ്ടെത്തിയതായി ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

No comments