ദീപിക പദുകോണ്‍ നായികയായെത്തുന്ന ചപാക് മധ്യപ്രദേശിലും ഛത്തിസ്ഗഢിലും നികുതിരഹിതമായി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ സമാന വാഗ്ദാനവുമായി രാജസ്ഥാനും. വെള്ളിയാഴ്ച രാത്രിയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനം പുറത്തുവിട്ടത്. പൊതുജനത്തെ ബോധവത്കരിക്കുന്ന ചിത്രം ജനം ഹൃദയത്തിലേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് െഗഹ്ലോട്ട് പറഞ്ഞു.
മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ സാമൂഹിക പ്രവര്‍ത്തക ലക്ഷ്മി അഗര്വാളിെന്റ ജീവിതകഥയാണ് പ്രമേയം. എ.ബി.വി.പിയുടെ ജെ.എന്‍.യു ആക്രമണത്തിന് ശേഷം അതിന് ഇരയായവരെ നേരിട്ട് കാണുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ദീപിക സംഘ്പരിവാറിെന്റ കണ്ണിലെ കരടായിരുന്നു.
No comments