'ഒരു അവാര്‍ഡ് സിനിമ, അടി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം; സിനിമയായാല്‍ രണ്ടിടിയും തൊഴിയും തമാശയും ഡാന്‍സും ഒക്കെ വേണം'
പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകളാണ് ഉണ്ടാകേണ്ടത് എന്ന് പി.സി ജോര്‍ജ്. പാട്ടും ഡാന്‍സും ഒന്നുമില്ലാതെ സിനിമ കണ്ടിട്ട് എന്തു കാര്യമെന്നാണ് പി.സി ജോര്‍ജ് ചോദിക്കുന്നത്. മലയാളത്തിലെ കുടുംബ ചിത്രങ്ങള്‍ ദുഃഖവും പട്ടിണിയും പരിവട്ടവും ഒക്കെയാണെന്നും മനസമാധാനത്തിനായി തിയേറ്ററുകളില്‍ ചെല്ലുന്നവരെ കൂടുതല്‍ ക്ലേശത്തിലാഴ്ത്തുകയാണ് ഇവ ചെയ്യുന്നതെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെടുന്നു.
'ഞാന്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട് വര്‍ഷങ്ങളായി. എറണാകുളത്ത് പഠിക്കുന്ന കാലത്ത് തിയേറ്ററില്‍ പോകുമായിരുന്നു. തമിഴ് പടമാണ് കൂടുതല്‍ കാണുന്നത്. എനിക്ക് വലിയ ഇഷ്ടമാണ് തമിഴ്പടം. നല്ല ഇടിയും നല്ല ഡാന്‍സും, ഇതൊന്നുമില്ലാതെ സിനിമ കണ്ടിട്ട എന്ത് കാര്യം.

No comments