Breaking News

പൗരത്വ ഭേദഗതി നിയമം: ബി.ജെ.പി റാലിയില്‍ നിന്ന്​ വിട്ടുനിന്ന്​ എ.ഐ.എ.ഡി.എം.കെ


പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌​ ബി.ജെ.പി ചെന്നൈയില്‍ നടത്തിയ റാലിയില്‍ നിന്ന്​ വിട്ടു നിന്ന്​ എ.ഐ.എ.ഡി.എം.കെ നേതൃത്വം. നിയമത്തിനെതിരെ ഡി.എം.കെ റാലി നടത്തിയ ദിവസം തന്നെയായിരുന്നു ബി.ജെ.പിയുടെയും റാലി. എന്നാല്‍, ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ റാലിയുമായി സഹകരിച്ചില്ല. പാട്ടാളി മക്കള്‍ കക്ഷിയും റാലിക്കെത്തിയില്ല.
പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷങ്ങളെ ബാധിക്കില്ലെന്ന്​ ബോധ്യപ്പെടുത്താനായി ബി.ജെ.പി നടത്തിയ റാലിയായിരുന്നു അത്​​. അതുകൊണ്ടാണ്​ എ.ഐ.എ.ഡി.എം.കെ റാലിയുടെ ഭാഗമാകാതിരുന്നതെന്ന്​ ബി.ജെ.പി വക്​താവ്​ നാരായണ്‍ തിരുപ്പതി പറഞ്ഞു. അതേസമയം, എ.ഐ.എ.ഡി.എം.കെ, പാട്ടാളി മക്കള്‍ കക്ഷി എന്നീ ​പാര്‍ട്ടികളെ ബി.ജെ.പി റാലിക്കായി ക്ഷണിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

No comments