ആദ്യം ജംബോ, പിന്നെ ചുരുക്കി..!! വീണ്ടും ജംബോ, പിന്നെയും ചെറുതാക്കൽ..!! കോണ്‍ഗ്രസ് പട്ടികയിലെ മാജിക്കുകൾ ഇങ്ങനെ..!!
കേരളത്തിലെ കോണ്‍ഗ്രസ് ഭാരവാഹിക പട്ടിക എങ്ങുമെത്താതെ കറങ്ങിത്തിരിയുന്നു.
എത്രയും വേഗം പുനഃസംഘടന നടത്തണമെന്ന ഹൈക്കാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് ഒട്ടേറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ജംബോ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിട്ട് ഒരു മാസം കഴിഞ്ഞു.
പട്ടികയുമായി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയര്‍ന്നത്. നൂറോളം പേരടങ്ങുന്ന ഭാരവാഹിക പട്ടികയുടെ പ്രായോഗികതയെക്കുറിച്ച് എല്ലാ കോണില്‍ നിന്ന് അഭിപ്രായവ്യത്യാസം ഉയര്‍ന്നിരുന്നു.
ഹൈക്കമാന്‍ഡും ഇതിന് അനുകൂലമായില്ല. ജംബോ പട്ടിക ചുരുക്കാനുള്ള തത്രപ്പാടിലായി പിന്നെ നേതാക്കള്‍. പട്ടിക ചുരുക്കണമെന്ന് എല്ലാവരും പറഞ്ഞപ്പോഴും ആരും വിട്ടുവീഴ്ചയ്ക്കു തയാറായില്ല.
തങ്ങളുടെ ഗ്രൂപ്പിലെ നേതാക്കന്മാരെ തിരുകിക്കയറ്റാന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ മത്സരിച്ചു. എങ്കിലും ഹൈക്കമാന്‍ഡിനെ പേടിച്ച് നാല്പതിലധികം പേരടങ്ങുന്ന ലിസ്റ്റ് എന്ന ധാരണയില്‍ ഏറെക്കുറെ എത്തി.
ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഹൈക്കമാന്‍ഡുമായി പലതവണ കൂടിക്കാഴ്ച നടത്തി.
എന്നാല്‍ അത്തരമൊരു ലിസ്റ്റ് അംഗീകരിച്ചാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന അവസ്ഥ വന്നതോടെ വീണ്ടും ജംബോ ലിസ്റ്റാക്കാന് തീരുമാനിക്കുകയായിരുന്നു.
ഇതനുസരിച്ച് നാലു വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, 10 വൈസ് പ്രസിഡന്റുമാര്‍, അമ്ബതോളം ജനറല്‍സെക്രട്ടറിമാര്‍ എന്നിങ്ങനെ ഭാരവാഹിക പട്ടിക നീണ്ടു. ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി ഉടന്‍ ഭാരവാഹികളെ പ്രഖ്യാപിക്കും എന്ന് രമേശ് ചെന്നിത്തല പ്രസ്താവിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഭാരവാഹിപ്പട്ടികയില്‍ വീണ്ടും ഹൈക്കമാന്‍ഡ് ഇടപെടല്‍ നടത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. അംഗങ്ങളുടെ എണ്ണം കുറയ്ക്കാനാണ് പ്രധാന നിര്‍ദേശം.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഇതു സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രനുമായും കെ.സി.വേണുഗോപാലുമായും ചര്‍ച്ച നടത്തും.
ഇതിനിടയില്‍ പുനഃസംഘടനയില്‍ യൂത്ത് കോണ്‍ഗ്രസിന് വേണ്ടത്ര പ്രാതിനിധ്യമില്ലെന്നറിയിച്ച് നേതാക്കള്‍ സോണിയ ഗാന്ധിയെ കണ്ട് അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നു ദിവസം നീണ്ട ചര്‍ച്ചയ്ക്കൊടുവിലും വ്യക്തമായ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്നാണു നൂറോളം പേരുടെ പഴയ പട്ടികയില്‍ വളരെ ചെറിയ കുറവു മാത്രം വരുത്തി വീണ്ടും ഹൈക്കമാന്‍ഡിനെ സമീപിച്ചത്.
എങ്കിലും ഇതു പൂര്‍ണമായി നടപ്പാക്കാനാകില്ലെന്നു രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നിലപാടു സ്വീകരിച്ചു.
ഇതേ തുടര്‍ന്നാണു ജംബോ പട്ടിക തയാറാക്കി ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചുമതലപ്പെടുത്തിയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ നല്കിയ നൂറോളം പേരുടെ ജംബോ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചിരുന്നില്ല. പട്ടിക ചുരുക്കുമെന്നും ഒരാള്‍ക്കു ഒരു പദവി മാനദണ്ഡം നടപ്പാക്കുമെന്നുമൊക്കെ പല നേതാക്കളും പറഞ്ഞു.
എന്നാല്‍, ആരെയും ഒഴിവാക്കാന്‍ എ, ഐ വിഭാഗങ്ങള്‍ തയാറായിരുന്നില്ല. ജംബോ സമിതിയുടെ പേരില്‍ മാസങ്ങളോളം വൈകിപ്പിച്ച ശേഷമാണ് ഏതാണ്ട് അതേ ജംബോ സമിതിയുടെ പുതിയ രൂപത്തിനു കേരള നേതാക്കള്‍ രൂപം നല്‍കിയത്.

No comments