ഐഎസ്‌എല്‍: ബംഗളൂരു എഫ്‌സിക്ക് ഞെട്ടിക്കുന്ന തോല്‍വി; മുംബൈ പ്രതീക്ഷകള്‍ സജീവമാക്കി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ബംഗളൂരു എഫ്‌സിക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി. മുംബൈ സിറ്റിയോട എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ ബംഗളൂരു പരാജയപ്പെട്ടത്. മൊഡൗ സൊഗൗ, അമീന്‍ ഷെര്‍മിതി എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. തോറ്റെങ്കിലും ബംഗളൂരുവിന്റെ രണ്ടാം സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല. 13 മത്സരങ്ങളില്‍ 22 പോയിന്റാണ് ബംഗളൂരുവിന്. ഇത്രയും മത്സരങ്ങളില്‍ 19 പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്താണ്.
മത്സരത്തിന്റെ 13ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. റൗളിങ് ബോജസിന്റെ ലോങ് പാസ് സൊഗൗ ഒരു ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ല.

No comments