ജമ്ബോ പട്ടികയാണ് പ്രഖ്യാപിക്കുന്നതെങ്കില്‍ സ്ഥാനം ഒഴിയുമെന്ന സൂചന നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍
തന്റെ നിലപാടിനെ പൂര്‍ണമായി തള്ളുന്ന സമിതിയുമായി യോജിച്ച് പോകാനാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഹൈക്കമാന്‍ഡ് നൂറിലധികം അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുന്നത് ജമ്ബോ പട്ടികയാണെങ്കില്‍ സ്ഥാനം ഒഴിയുമെന്ന സൂചനയാണ് മുല്ലപ്പള്ളി അറിയിച്ചത്. മുല്ലപ്പള്ളി നിലപാട് കര്‍ശനമാക്കിയതോടെ അവസാനിപ്പിച്ച പുനഃസംഘടന ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൈമാറിയ പട്ടിക സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്ക് കൈമാറിയിരുന്നു. ആവശ്യമായ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പട്ടിക അംഗീകരിക്കാന്‍ മുകള്‍വാസ്‌നിക്കിന് നല്‍കാനായിരുന്നു നിര്‍ദേശം.

No comments