പരോളിലിറങ്ങി 'കാണാതായ' മുംബൈ സ്ഫോടന കേസ് പ്രതി ഡോ. ജലീസ് അന്‍സാരി പിടിയില്‍
പരോളിലിറങ്ങി 'കാണാതായ' 1993 മുംബൈ സ്‌ഫോടന പരമ്ബര കേസിലെ പ്രതി ഡോ. ജലീസ് അന്‍സാരി കാണ്‍പുരില്‍ പിടിയിലായി.
21 ദിവസത്തെ പരോളിലായിരുന്ന 68കാരനായ ജലീസ് അന്‍സാരിയെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ച പരോള്‍ തീരാനിരിക്കെയായിരുന്നു അത്. കാണ്‍പുരിലെ മസ്ജിദില്‍ നിന്ന് ജുമാ നമസ്കാരം കഴിഞ്ഞിറങ്ങുേമ്ബാഴാണ് ജലീസ് പിടിയിലായതെന്നും രാജ്യം വിടാനുള്ള പദ്ധതിയിലായിരുന്നു അദ്ദേഹമെന്നും യു.പി. പൊലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു.
അഗ്രിപാഡ മോമിന്‍പുര സ്വദേശിയായ ജലീസ് അന്‍സാരി 'ഡോക്ടര്‍ ബോംബ്' എന്ന പേരിലാണ് അറിയപ്പെടുന്നത്.

No comments