Breaking News

ഓര്‍ഡിന്‍സ് വിഷയം; താന്‍ റബര്‍ സ്റ്റാമ്ബല്ലെന്ന് ഗവര്‍ണര്‍

ഓര്‍ഡിന്‍സ് വിഷയത്തില്‍ താന്‍ റബര്‍ സ്റ്റാമ്ബല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഫയല്‍ തന്‍റെ മുന്നിലുണ്ട്, ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തത്. താന്‍ നിയമത്തിന് താഴെയാണ്, ആരും നിയമത്തിന് അതീതരല്ല. സര്‍ക്കാരുമായി കലഹത്തിനില്ല. പൗരത്വവിഷത്തിലെ നിലപാടുമായി ഇതിന് ബന്ധമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വവിഷയത്തില്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയതിനോട് ഇപ്പോഴും എതിര്‍പ്പാണ്. പൗരത്വവിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രോട്ടോക്കോള്‍ ലംഘനമാണ്. സംസ്ഥാനത്തിന്‍റെ തലവന്‍ എന്ന രീതിയില്‍ തന്നെ ഇക്കാര്യം അറിയിക്കേണ്ടതായിരുന്നു. വാര്‍ത്തകള്‍ കണ്ടിട്ടല്ല താന്‍ ഇക്കാര്യം അറിയേണ്ടതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.

No comments