Breaking News

'നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ? പത്രപ്രവര്‍ത്തകനായാല്‍ സാമാന്യബുദ്ധി വേണം': മാധ്യമപ്രവര്‍ത്തകനെതിരെ രൂക്ഷവിമര്‍ശനവുമായി ടി പി സെന്‍കുമാര്‍

വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡി ജി പി ടി.പി സെന്‍കുമാര്‍. ചോദ്യോത്തര വേളയില്‍ ആണ് ടി.പി സെന്‍കുമാര്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് രോഷാകുലനായത്. മാധ്യമപ്രവര്‍ത്തകനോട് സെന്‍കുമാര്‍ നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ എന്നും ചോദിച്ചു.
നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോയെന്നും ചോദിക്കുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെന്‍കുമാറിനെ ഡിജിപിയാക്കിയ നടപടി ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന്
ചെന്നിത്തല പറഞ്ഞ വിവാദ പരാമര്‍ശത്തെ പറ്റി ചോദിച്ചതായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍.

No comments