എഎപിയുമായി സഖ്യത്തിനില്ല; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി.സി.ചാക്കോ
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ചു മല്‍സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോ. വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഡല്‍ഹിയുടെ ചുമതലയുള്ള ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്.
ആം ആദ്മി പാര്‍ട്ടിയുമായി ഒരുതരത്തിലുള്ള സഖ്യത്തിനും കോണ്‍ഗ്രസ് ഇല്ല. ശക്തമായ പ്രചരണത്തിന് പാര്‍ട്ടി ഒരുങ്ങുകയാണ്. മികച്ച ഭൂരിപക്ഷം പാര്‍ട്ടിക്കു ലഭിക്കുമെന്നും ചാക്കോ പ്രതീക്ഷ പ്രകടിപ്പിച്ചു.
ദേശീയ പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ എന്നിവക്കെതിരായ സമരത്തോടെ കോണ്‍ഗ്രസിന് സംസ്ഥാനത്ത് പിന്തുണ വര്‍ധിച്ചെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടു.

No comments