Breaking News

പൗരത്വ നിയമ പ്രതിഷേധം; അസം സന്ദര്‍ശനം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അസം സന്ദര്‍ശനം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് മാറ്റിവെച്ചതായി സൂചന. രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ അസം സന്ദര്‍ശനം മാറ്റുന്നത്. കേന്ദ്ര കായിക മന്ത്രാലയം നടത്തുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിനാണ് വെള്ളിയാഴ്ച്ച പ്രധാനമന്ത്രി എത്തേണ്ടിരുന്നത്.
'ഞങ്ങള്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം വരില്ലെന്നാണ് അനൗദ്യോഗികമായി അറിയാന്‍ സാധിച്ചത്' ഖെലോ ഇന്ത്യ ഗെയിംസ് സിഇഒ അവിനാഷ് ജോഷി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചു.
അസമിലെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുകൂലമല്ലെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

No comments