Breaking News

നാഗ്പുര്‍ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ്;ബിജിപി പാളയത്തില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം

മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ ബിജിപി പാളയത്തില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം. 54 സീറ്റുകളില്‍ 31 സീറ്റും കോണ്‍ഗ്രസ് നേടിയപ്പോള്‍ വെറും 14 ഇടത്ത് മാത്രമാണ് ബിജെപിയ്ക്ക് വിജയിക്കാനായത്. പത്തിടത്ത് എന്‍സിപി വിജയിച്ചു. ശിവസേനയ്ക്ക് വെറും ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.
പാല്‍ഘട്ട്, നാഗ്പുര്‍, നന്ദുര്‍ബാര്‍, ദൂലെ, അകോള എന്നിവിടങ്ങളിലെ ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും കഴിഞ്ഞദിവസമാണ് വോട്ടെടുപ്പ് നടന്നത്.
പാല്‍ഘട്ടില്‍ ഇതുവരെ ഫലമറിഞ്ഞപ്പോള്‍ 18 സീറ്റുകള്‍ നേടി ശിവസേനയാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്‍സിപിയും ബിജെപിയും പത്ത് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഇവിടെ കോണ്‍ഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങി.

No comments