Breaking News

ലോകത്തിലെ ജനസംഖ്യയില്‍ അതിവേഗം വളരുന്ന 10 നഗരങ്ങളില്‍ 3 എണ്ണം കേരളത്തില്‍, ഏതെല്ലാം?

ലോകത്തിലെ തന്നെ ജനസംഖ്യയില്‍ അതിവേഗം വളരുന്ന 10 നഗരപ്രദേശങ്ങളില്‍ കേരളത്തിലെ മൂന്ന് നഗരങ്ങളും ഉള്‍പ്പെടുന്നുവെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ (ഇഐയു) സര്‍വേ റിപ്പോര്‍ട്ട്. മലപ്പുറം, കോഴിക്കോട്, കൊല്ലം എന്നീ നഗരങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ പത്ത് റാങ്കിംഗില്‍ ഇടം നേടിയ പ്രദേശങ്ങള്‍.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജനസംഖ്യയില്‍ 44.1 ശതമാനം വളര്‍ച്ച നേടിയ നഗരം മലപ്പുറമാണ്. 34.5 ശതമാനം വളര്‍ച്ചയുമായി കോഴിക്കോട് നാലാം സ്ഥാനത്താണ്. മൂന്നാം നഗരമായ കൊല്ലം 31.1 ശതമാനം വളര്‍ച്ച കൈവരിച്ചതായി റാങ്കിംഗില്‍ പറയുന്നു. പട്ടികയില്‍ പത്താം സ്ഥാനത്താണ് കൊല്ലം.

No comments