Breaking News

റീബില്‍ഡ് നിലമ്ബൂര്‍ ആരോപണം; കളക്ടര്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ

നിലമ്ബൂരിലെ പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ല കളക്ടറുടെ ആരോപണങ്ങള്‍‌ക്ക് മറുപടിയുമായി പി.വി അന്‍വര്‍ എംഎല്‍എ. റീബില്‍ഡ് നിലമ്ബൂരിനെതിരെ അടിസ്ഥാനരഹിതമായ വിമര്‍ശനം ഉന്നയിച്ച കളക്ടര്‍ക്ക് എതിരെ മാനനഷ്ടത്തിന് നോട്ടീസ് നല്‍കുമെന്ന് അന്‍വര്‍ വ്യക്തമാക്കി. ചെമ്ബന്‍ കൊല്ലിയിലെ വീട് നിര്‍മാണം തടയില്ലെന്ന് പറഞ്ഞ എംഎല്‍എ കഴിഞ്ഞ ദിവസത്തേത് പ്രതീകാത്മക സമരം ആയിരുന്നുവെന്നും വിശദീകരിച്ചു. പക്ഷേ, വീടുകള്‍ കവളപ്പാറയിലെ ആദിവാസികള്‍ക്ക് നല്‍കണമെന്ന ആവശ്യത്തിലുറച്ച്‌ നില്‍ക്കുന്നു. റീബില്‍ഡ് നിലമ്ബൂര്‍ ഒരു ഭൂമിയിടപാട് നടത്തുന്നുവെന്ന കളക്ടറുടെ ആരോപണം അന്‍വര്‍ തള്ളി.
ഇതുവരെ 4.57 ഏക്കര്‍ ഭൂമിയുടെ വാഗ്ദാനമാണ് റീബില്‍ഡ് നിലമ്ബൂരിന് ലഭിച്ചിരിക്കുന്നത്. ഈ സ്ഥലമെല്ലാം വിവിധ മേഖലകളിലായി ചിതറിക്കിടക്കുന്നതാണ്.

No comments