Breaking News

JNU സംഘര്‍ഷം: മൂന്നു പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

JNU വില്‍ ഞായറാഴ്ച വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്.
ആരെയൊക്കെ ആക്രമിക്കണമെന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍ എത്തിയതെന്നും കാമ്ബസിനകത്തുനിന്ന് ഇവര്‍ക്ക് സഹായം ലഭിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
എന്നാല്‍ ഇവരില്‍ ആരെയങ്കിലും കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഇതുവരെ ചെയ്തിട്ടില്ല. കാമ്ബസിനുള്ളില്‍ അതിക്രമം കാട്ടിയവരുടെ ദൃശ്യങ്ങളിലുള്ള മുഖംമൂടി ധാരികളായ മൂന്നുപേരെക്കുറിച്ച്‌ കൃത്യമായ വിവരം ലഭിച്ചുവെന്നാണ് ഡല്‍ഹി പോലീസ് അറിയിച്ചത്.
വനിത ഉള്‍പ്പെടെയുള്ളവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന്‍ പോലീസ് പറഞ്ഞു.

No comments