Breaking News

ലെെംഗിക ബന്ധത്തിനു ശേഷം 20 യുവതികളെ സയനെെഡ് നല്‍കി കൊലപ്പെടുത്തി,​ പ്രതിക്ക് ജീവപര്യന്തം


യുവതികളെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. മോഹന്‍ കുമാറിനെയാണ് (സയനൈഡ് മോഹന്‍-56) മംഗളൂരു അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജീവപര്യന്തം വിധിച്ചത്. കാസര്‍കോട് ബദിയഡുക്ക പഡ്രെയിലെ രാമന്റെ മകളും ബീഡിത്തൊഴിലാളിയുമായ ആരതി നായകിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. നേരത്തെ 20 യുവതികളെയാണ് മോഹന്‍ കുമാര്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്. ബണ്ട്വാള്‍ കന്യാനയിലെ കായികാദ്ധ്യാപകനാണ് ഇയാള്‍.
ജീവപര്യന്തത്തിന് പുറമേ 25,000 രൂപ പിഴയും സയനൈഡ് മോഹന്‍ ഒടുക്കണം. മറ്റ് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഈ കേസില്‍ ശിക്ഷ ആരംഭിക്കുമെന്ന് ജഡ്ജി സയീദുനിസ പറഞ്ഞു.

No comments