ഏകോപനമില്ല, ഫോണ്‍ വിളി പോലുമില്ല: മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനം
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. വര്‍ക്കിങ് പ്രസിഡന്റായി ഒന്നര വര്‍ഷമായിട്ടും കെ.പി.സി.സി പ്രസിഡന്റിന്റെ ഒരു ഫോണ്‍ വിളി പോലും ഉണ്ടായില്ലെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. ഫോണില്‍ പോലും നേതാക്കള്‍ തമ്മില്‍ കൂടിയാലോചനയില്ലെന്ന് വി.ഡി സതീശനും പറഞ്ഞു. പാര്‍ട്ടിയെ തുലക്കാനാണോ നേതാക്കളുടെ ശ്രമമെന്നും വി.ഡി സതീശന്‍ യോഗത്തില്‍ ചോദിച്ചു.
നേതൃത്വത്തിന്‍റെ ഭാഗത്ത് ഏകോപനമില്ലെന് കെ മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചു. പൊലീസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും നേതാക്കള്‍ വിമര്‍ശിച്ചു.

No comments