Breaking News

ഡല്‍ഹിയിലെ സംഘര്‍ഷം; മരണം 7 ആയി


വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്.
സിആര്‍പിഎഫ് അംഗങ്ങള്‍, ഡല്‍ഹി പൊലീസ്, സമരക്കാര്‍ എന്നിവരുള്‍പ്പെടെ ഉള്ളവര്‍ക്ക് പരുക്കേറ്റു. ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തിലാണ് ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന് ജീവന്‍ നഷ്ടമായത്. രാജസ്ഥാനിലെ സികര്‍ സ്വദേശിയാണ് ഇദ്ദേഹം.
കഴിഞ്ഞ ദിവസമാണ് ഭജന്‍പുര, മൗജ്പൂര്‍ എന്നിവിടങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായത്. നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി.

No comments