ദിവസേന ഓണ്‍ലൈന്‍ രതിക്കാഴ്ചകള്‍ കാണുന്നവരണോ ; എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയുക
ദിവസേന ഓണ്‍ലൈന്‍ രതിക്കാഴ്ചകള്‍ കാണാറുള്ള ചിലരില്‍ വിശേഷിച്ചും പുരുഷന്മാരില്‍ ലൈംഗീക പ്രശ്‌നങ്ങള്‍ അമിതമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. പോണ്‍ തന്നെയാണ് ഇക്കാര്യത്തില്‍ വില്ലന്‍ എന്ന് തെളിയിക്കപ്പെട്ടില്ലെങ്കിലും അതങ്ങനെയാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ നിരവധി ഘടകങ്ങളുണ്ട്. ലൈംഗിക വിഷമങ്ങള്‍ക്ക് പരിഹാരമന്വേഷിച്ച് ഓണ്‍ലൈന്‍ ഫോറങ്ങളിലെത്തിയ ആയിരക്കണക്കിനാളുകള്‍, അല്‍പകാലം പോണ്‍ തൊടാതിരുന്നപ്പോള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ താനേ മാറിയതായി വെളിപ്പെടുത്തിയിട്ടുണ്ട്.
2002 വരെ നടന്ന പഠനങ്ങള്‍ പ്രകാരം 40 തികഞ്ഞിട്ടില്ലാത്തവരില്‍ ശരാശരി രണ്ട് ശതമാനത്തില്‍ മാത്രമാണ് ലൈംഗിക പ്രശ്‌നങ്ങള്‍ കണ്ടിരുന്നത്.
പോണ്‍ കാണല്‍ ശീലമാക്കിയാല്‍ ഉണ്ടായേക്കാവുന്ന ലൈംഗിക പ്രശ്‌നങ്ങള്‍
പങ്കാളിയുമായി ബന്ധപ്പെടുമ്ബോള്‍ സ്ഖലനം വൈകുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യുക. പങ്കാളിയോടുള്ള താല്‍പര്യം നശിക്കല്‍ പങ്കാളിയില്‍ നിന്നും മാത്രമല്ല, പോണില്‍ നിന്നുപോലും ഉത്തേജനമോ ഉദ്ധാരണമോ കിട്ടാതാവുക. ലൈംഗികതയോടുള്ള താല്‍പര്യം നശിക്കല്‍ തലച്ചോറില്‍ സംഭവിക്കുന്നത് . പോണ്‍കാഴ്ച അമിതമായാല്‍ ഡോപമിന്‍ ഏറെ വര്‍ധിതമായ അളവില്‍ ഇടയ്ക്കിടെ സ്രവിക്കപ്പെടാന്‍ വഴിയൊരുങ്ങുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ തലച്ചോര്‍ ഡോപമിന്‍ പ്രവര്‍ത്തിക്കുന്ന സ്വീകരണികളുടെ എണ്ണം കുറയ്ക്കും. ഇത്തരക്കാര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്ബോള്‍ ലൈംഗിക ആനന്ദം ലഭിക്കില്ല. ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മാനസികമോ ശാരീരികമോ ആയ വിവിധ കാരണങ്ങള്‍ ഉണ്ടാകാം. അതിനാല്‍ പ്രശ്‌നങ്ങള്‍ കാരണം പോണ്‍ ആണെന്ന് സ്വയം വിധിയെഴുതുന്നതിന് മുന്‍പ് വിദഗ്ധ പരിശോധനകള്‍ തേടുന്നത് നന്നാകും. പോണില്‍ നിന്നും കുറച്ച് കാലത്തേക്ക് വിട്ടുനിന്നാല്‍ പലരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ചെറുപ്പകാലത്താണ് ഇത്തരം വീഡിയോകള്‍ക്ക് അടിമപ്പെടുന്നതെങ്കില്‍ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ വര്‍ഷങ്ങളെടുത്തേക്കാം.

No comments