അമ്മയുടെ കൊടുംക്രൂരത, അതിബുദ്ധി; കൊന്നത് തലക്കടിച്ച്
ഒരു നാടിനെ നടുക്കിയ പിഞ്ചുകുഞ്ഞിെന്റ കൊലപാതകത്തില്‍ ദുരൂഹതയഴിഞ്ഞത് പൊലീസിെന്റ കൃത്യമായ ഇടപെടലിലൂടെ. അമ്മയുടെ കൊടുംക്രൂരതയും അതിബുദ്ധിയും പൊളിഞ്ഞത് ശാസ്ത്രീയ പരിശോധനയിലൂടെയും പൊലീസിെന്റ കൃത്യമായ ചോദ്യംചെയ്യലിലൂടെയും. വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ വിയാന്‍ എന്ന ഒന്നരവയസ്സുകാരെന്റ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിലാണ് കുട്ടിയുടെ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തയ്യിലിലെ കൊടുവള്ളി വീട്ടില്‍ ശരണ്യ-പ്രണവ് ദമ്ബതിമാരുടെ മകെന്റ മൃതദേഹമായിരുന്നു തിങ്കളാഴ്ച രാവിലെ തയ്യില്‍ കടപ്പുറത്തുനിന്ന് കണ്ടെത്തിയത്.

No comments