Breaking News

സ്കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

സ്കൂള്‍ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മെരുവമ്ബായി എംയുപി സ്‌കൂളിനായി പുതുതായി നിര്‍മിച്ച അബ്ദുല്ല മാസ്റ്റര്‍-ഹുസൈന്‍ മാസ്റ്റര്‍ സ്മാരക ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി യാത്രാസൗകര്യങ്ങളിലൊക്കെ വലിയ പുരോഗതിയുണ്ടായ സാഹചര്യത്തിലാണിത്. പഠനം നേരത്തെ തുടങ്ങി നേരത്തേ അവസാനിപ്പിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്. ഹയര്‍സെക്കണ്ടറി ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ നല്‍കാന്‍ ഇതുവഴി അവസരമൊരുങ്ങും.

No comments