Breaking News

'മൂന്ന് ദിവസം, ട്രംപ് പോകുന്നതുവരെ സമയമുണ്ട് അതു കഴിഞ്ഞാല്‍'. പൊലീസിനോട് കപില്‍ മിശ്ര

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് സമരം നടത്തുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ബിജപി നേതാവ് കപില്‍ മിശ്ര. സിഎഎക്കെതിരെയുള്ള സമരങ്ങള്‍ രാജ്യത്ത് അവസാനിച്ചിട്ടില്ലെന്ന് മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസിനോട് ഭീഷണിയുടെ സ്വരവുമായി അദ്ദേഹം രംഗത്ത് വന്നത്.
ഷഹീന്‍ ബാഗ് മോഡലില്‍ ജഫ്രാബാദിലും ചാന്ദ് ബാഗിലും സമരം നടത്തുന്ന പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് കപില്‍ മിശ്രയുടെ ഭീഷണി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് അദ്ദേഹം മടങ്ങിയാല്‍ സമരക്കാരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങുമെന്നാണ് മിശ്രയുടെ മുന്നറിയിപ്പ്.

No comments