സ്വര്‍ണവില കുതിച്ചുയരുന്നു; പവന് വില 32,000 കടന്നു
സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോഡിലേക്ക്. പവന് 32,000 എന്ന നിലവാരത്തിലേക്കാണ് വില കുതിച്ചുയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 4,000 രൂപയായി വില ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതാണ് കേരളത്തിലും സ്വര്‍ണത്തിന്റെ വില ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം പവന് വില 31,480 രൂപയായിരുന്നു വില. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതാണ് സ്വര്‍ണ വില ഉയര്‍ത്തുന്നത്.
ഫെബ്രുവരി ഒന്ന് മുതല്‍ സ്വര്‍ണ വിലയില്‍ 1,800 രൂപയുടെയാണ് വില വര്‍ദ്ധന. കൊറോണ വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ കൂടിയതും വില വര്‍ദ്ധനയ്ക്ക് കാരണമായി.

No comments