മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ്; പ്രധാനപ്പെട്ട രേഖകള്‍ കണ്ടെടുത്തു
വി എസ് ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടില്‍ രാവിലെ എട്ടരമണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. ശിവകുമാറിനോടൊപ്പം പ്രതിപട്ടികയില്‍ ഉള്ള കൂട്ടുപ്രതികളായ ഡ്രൈവര്‍ ഷൈജു ഹരന്‍, എന്‍.എസ്.ഹരികുമാര്‍, എം.എസ്.രാജേന്ദ്രന്‍ എന്നിവരുടെ വീടുകളിലും വിജിലന്‍സ് സംഘം ഒരേസമയം പരിശോധന നടത്തി.
പ്രതികള്‍ തമ്മിലുള്ള ഇടപാടുകളും, ഇവരുടെ ബാങ്ക് ലോക്കര്‍ രേഖകളും കണ്ടെത്തനായിരുന്നു ഇന്നത്തെ പരിശോധന.

No comments