ജേക്കബ് ഗ്രൂപ്പ് പിളര്‍ത്തി ജോണി നെല്ലൂര്‍ ജോസഫ് ഗ്രൂപ്പിലേക്ക്
യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് -എമ്മിന് പിറകെ, ജേക്കബ് ഗ്രൂപ്പും പിളരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരും ലീഡര്‍ അനൂപ് ജേക്കബ് എം.എല്‍.എയും ഇന്ന് കോട്ടയത്ത് ഒരേ സമയം രണ്ട് ഉന്നതാധികാരസമിതി യോഗങ്ങള്‍ വിളിച്ചിട്ടുണ്ട് .
അനൂപിനെ പിന്തുണയ്ക്കുന്നവരുടെ യോഗം പാര്‍ട്ടി ഓഫീസില്‍ ചേര്‍ന്ന്, ജോസഫ് വിഭാഗവുമായുള്ള ലയന നീക്കം തള്ളും. കെ.പി.എസ് മേനോന്‍ ഹാളില്‍ നടക്കുന്ന ജോണി വിഭാഗം യോഗം ലയന നീക്കം അഗീകരിക്കും .ഇതോടെ പിളര്‍പ്പ് യാഥാര്‍ത്ഥ്യമാവും.
പാര്‍ട്ടിയില്‍ ഇരു വിഭാഗവും ഭൂരിപക്ഷ പിന്തുണ അവകാശപ്പെടുന്നു.ജേക്കബ് ഗ്രൂപ്പ് വ്യക്തിത്വം കാത്തുസൂക്ഷിക്കുമെന്നും ജോസഫ് ഗ്രൂപ്പില്‍ ലയിച്ചാല്‍ ചെയര്‍മാനായ ജോണിയെ പുറത്താക്കുമെന്നും അനൂപ് പ്രഖ്യാപിച്ചു.

No comments