കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഏപ്രിലില്‍ തിരിച്ചെത്തും: റിപ്പോര്‍ട്ട്
കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ഫിനാന്‍ഷ്യല്‍ എക്സ്പ്രസാണ് രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിക്കാണ് കോണ്‍ഗ്രസില്‍ സ്വീകാര്യതയെന്നും അദ്ദേഹത്തിനല്ലാതെ കോണ്‍ഗ്രസിനെ ഈ സാഹചര്യത്തില്‍ നയിക്കാന്‍ കഴിയില്ലെന്നുമാണ് വിലയിരുത്തല്‍. ഏപ്രിലില്‍ നടക്കുന്ന പ്ലീനറി യോഗത്തിന് ശേഷമായിരിക്കും രാഹുല്‍ ചുമതലയേല്‍ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ഗ്രസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നേതാക്കളായ സന്ദീപ് ദീക്ഷിത്, ശശി തരൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.

No comments