തെളിവുകള്‍ കിട്ടിയില്ല, റെയ്ഡ് രാഷ്ട്രീയപ്രേരിതം മാത്രം; താന്‍ നിരപരാധിയെന്ന് എംഎല്‍എ
അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കുറ്റാരോപിതനായ മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എംഎല്‍എ നിരപരാധിയാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. വിജിലന്‍സ് അദ്ദേഹത്തിനെതിരെ എടുത്ത കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞതായാണ് ശിവകുമാര്‍ തന്നെ ചൂണ്ടികാണിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ലെന്നാണ് എംഎല്‍എയുടെ വാദം.
'തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തന്നെ തേജോവധം ചെയ്യാനാണ് സര്‍ക്കാര്‍ ഈ നടപടിക്ക് മുതിര്‍ന്നതെന്നാണ് ശിവകുമാര്‍ ആരോപിക്കുന്നത്. ഒന്നാമത്തെ കാര്യം ഇതൊരു അനോണിമസ് പെറ്റിഷന്‍ ആണ്. അത്തരം പെറ്റിഷനുകള്‍ അന്വേഷിക്കരുതെന്നാണ്.

No comments