Breaking News

ആനപ്പുറത്ത് 'പാമ്ബായി' ഇരുന്നു വന്ന പാപ്പാന്‍ താഴെ വീണു, നാട്ടുകാരെ അടുപ്പിക്കാതെ പാര്‍വതി കൂട്ടുനിന്നു

റോഡിലൂടെ അടിച്ചു പൂസായി ആനപ്പുറത്ത് കിടന്ന് വരുന്ന പാപ്പാനെ കണ്ടപ്പോഴേ നാട്ടുകാര്‍ ഒരു വീഴ്ച പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ ആനയ്ക്ക് പിന്നാലെ ജനം കൂടുകയും ചെയ്തു. പ്രതീക്ഷിച്ചപോലെ കോഴഞ്ചേരിയിലെത്തിയപ്പോള്‍ പഠേ എന്നു പാപ്പാന്‍ താഴെ വീണു. ഭയപ്പാടോടെ പാപ്പാനെ രക്ഷിക്കുവാന്‍ എത്തിയ നാട്ടുകാരെ പക്ഷേ ആന തടയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാര്‍വതി എന്നു പേരുളള പിടിയാനയുടെ കരുതലിനും സ്‌നേഹത്തിനും സാക്ഷിയായി നില്‍ക്കുവാനെ നാട്ടുകാര്‍ക്കായുള്ളു. ചെറുകോല്‍ സ്വദേശി അയ്യപ്പന്‍കുട്ടി കോട്ടപ്പാറയുടേതാണ്
സൗമ്യ ശീലയായ പാര്‍വതിയെന്ന പിടിയാന. പാര്‍വതിയെ മനസിലായ നാട്ടുകാര്‍ ഉടമയെ വിവരം അറിയിച്ചു.

No comments