ഇന്ത്യന്‍ ടീമിന്റെ നെഞ്ചത്ത് ഇനി മലയാളിയുടെ ബെെജൂസ് ആപ്പ്, ഓപ്പോ 1,079 കോടിയുടെ കരാര്‍ മറിച്ചു
ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ ഇനി മലയാളിയുടെ ബെെജൂസ് ആപ്പ് ഇടംപിടിക്കും. മലയാളി സംരഭകന്‍ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പായിരിക്കും ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്‌പോണ്‍സമാര്‍മാരാകുന്നത്. ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഓപ്പോ 1,079 കോടി രൂപയ്‌ക്കാണ് ബൈജൂസ് ആപ്പിന് കരാര്‍ മറിച്ചു നല്‍കിയത്. വിന്‍ഡീസ് സീരീസ് വരെയായിരിക്കും ഓപ്പോ ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ ഉണ്ടാവുക. സെപ്തംബറില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതലാണ് ടീം ഇന്ത്യയുടെ ജേഴ്സിയില്‍ ബൈജൂസ് ആപ്പ് എത്തുക.
2017 മാര്‍ച്ചില്‍ 1079 കോടി രൂപക്കാണ് ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സര്‍മാരായി ഒപ്പോ എത്തിയത്. എന്നാല്‍, സ്പോണ്‍സര്‍ഷിപ്പ് തുക വളരെ ഉയര്‍ന്നതുമായിരുന്നുവെന്ന തിരിച്ചറിവിലാണ് ഒപ്പോ ഒഴിയുന്നത്.

No comments