Breaking News

കര്‍ണാടകത്തില്‍ പ്രതിപക്ഷ നേതാവാകാന്‍ കോണ്‍ഗ്രസില്‍ മത്സരം തുടങ്ങി


പതിനാല് മാസം നീണ്ടുനിന്ന കര്‍ണാകത്തിലെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാര്‍ താഴെ വീണതിന് പിന്നാലെ പ്രതിപക്ഷ നേതാവാകാന്‍ കോണ്‍ഗ്രസില്‍ മത്സരം ആരംഭിച്ചു. കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ, മുന്‍ ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വരയ്യ, മുന്‍ ജലസേചന വകുപ്പ് മന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവരാണ് പ്രതിപക്ഷ നേതാവ് സ്ഥാനം ഉന്നമിട്ടിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മത്സരത്തില്‍ മുമ്ബില്‍ നില്‍ക്കുന്നത്. പത്ത് വര്‍ഷം മുമ്ബ് ബി.ജെ.പി അധികാരത്തില്‍ എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവായതിന്റെ അനുഭവ പരിചയമാണ് സിദ്ധരാമയ്യയെ പട്ടികയില്‍ ഒന്നാമനാക്കുന്നത്. തൊട്ട് പിറകില്‍ പാര്‍ട്ടി വൃത്തങ്ങളില്‍ ട്രബിള്‍ ഷൂട്ടര്‍ എന്നറിയപ്പെടുന്ന ഡി.കെ ശിവകുമാറും ഉണ്ട്.

No comments