പ്രതിഷേധിക്കാന്‍ പോയിട്ടല്ലേ അടിമേടിച്ചത് -കാനം
എല്‍ദോ എബ്രഹാം എം.എല്‍.എയെയും ജില്ലസെക്രട്ടറി കെ. രാജുവിനെയും പ്രവര്‍ത്തകരെയും പൊലീസ് വീടുകയറി ആക്രമിച്ചതല്ലെന്നും തങ്ങള്‍ പ്രതിഷേധിക്കാന്‍ പോയിട്ടല്ലേ അടിമേടിച്ചതെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു സമരമുഖത്ത് അങ്ങനെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോടായിരുന്നു കാനത്തിെന്റ പ്രതികരണം.
വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍െക്കതിരെ അക്രമം ഉണ്ടായതില്‍ സി.പി.െഎ ചെയ്യേണ്ടത് കൃത്യമായി ചെയ്തു. അതിെന്റ അടിസ്ഥാനത്തിലാണ് കലക്ടറോട് റിപ്പോര്‍ട്ട് തേടിയത്.
വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍െക്കതിരെ അക്രമം ഉണ്ടായതില്‍ സി.പി.െഎ ചെയ്യേണ്ടത് കൃത്യമായി ചെയ്തു. അതിെന്റ അടിസ്ഥാനത്തിലാണ് കലക്ടറോട് റിപ്പോര്‍ട്ട് തേടിയത്.

No comments