Breaking News

റ​ഫാ​ല്‍ ; നു​ണ പ്ര​ച​രി​പ്പി​ച്ച കോണ്‍ഗ്രസും പാര്‍ട്ടി നേതാക്കളും മാപ്പു പറയണമെന്ന് അമിത് ഷാ

രാജ്യതാത്പര്യം മറന്ന് തെറ്റായ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസും പാര്‍ട്ടി നേതാക്കളും മാപ്പു പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരേ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അമിത്ഷാ.
സത്യത്തിന്റെ വിജയവും മോദി സര്‍ക്കാരിനുള്ള അംഗീകരവുമാണ് വിധിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ച രാഹുലിന് കോടതിയില്‍ മാപ്പു പറയേണ്ടി വന്നില്ലേയെന്നും, രാഹുലിനും കോണ്‍ഗ്രസിനും റഫാല്‍ ഇടപാടിന്റെ തുകയെന്താണെന്ന് പോലും അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

No comments